കൊച്ചി: കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 275% ലാഭക്കുതിപ്പ്. മുന്‍വര്‍ഷത്തെ സമാനപാദത്തെ 7.99 കോടി രൂപയില്‍ നിന്ന് 29.95 കോടി രൂപയായാണ് നെറ്റ് പ്രോഫിറ്റ് ഉയര്‍ന്നത്. മൊത്ത വരുമാനം 147.84 കോടി രൂപയില്‍ നിന്ന് 32% മുന്നേറി 195.02 കോടി രൂപയിലെത്തി.
പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം 46.35 കോടി രൂപയാണ്. എബിറ്റ്ഡ മാര്‍ജിന്‍ 11.19 ശതമാനത്തില്‍ നിന്ന് 23.77 ശതമാനത്തിലേക്കും ലാഭ മാര്‍ജിന്‍ 5.41 ശതമാനത്തില്‍ നിന്ന് 15.36 ശതമാനത്തിലേക്കും മുന്നേറ്റം നടത്തി.
ഉപകമ്പനികളുടെയും ചേര്‍ത്തുള്ള ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 7.81 കോടി രൂപയില്‍ നിന്ന് 26.68 കോടി രൂപയിലേക്ക് ഉയര്‍ന്നു. മൊത്ത വരുമാനം 148.16 കോടി രൂപയില്‍ നിന്ന് 193.14 കോടി രൂപയായും മെച്ചപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്കാണ് കിറ്റെക്‌സ് പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഓഹരികള്‍ 20% കുതിച്ച് അപ്പര്‍-സര്‍ക്യൂട്ടില്‍ എത്തി. ചൊവ്വാഴ്ച 238.91ല്‍ വ്യാപാരം അവസാനിപ്പിച്ച കിറ്റെക്‌സ് ഓഹരി, ബുധനാഴ്ച നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും ഉച്ചവരെ നഷ്ടത്തിലായിരുന്നു. ഒരുവേള വില 230 രൂപയിലേക്ക് താഴ്ന്നു.
പ്രവര്‍ത്തനഫലം വന്നതിന് പിന്നാലെ കുതിച്ചുകയറിയ ഓഹരി വില ഇപ്പോഴുള്ളത് 283.16 രൂപയില്‍. കഴിഞ്ഞ ഫെബ്രുവരി 5ന് കുറിച്ച 287.60 രൂപയാണ് കിറ്റെക്‌സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം.