ന്യൂഡല്‍ഹി: കേരളത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങി പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ. കേരളത്തില്‍ 7 പുതിയ ഡീലര്‍ഷിപ്പുകള്‍ക്കാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ ഡീലര്‍മാര്‍ വരുന്നതോടെ കമ്പനിക്ക് സംസ്ഥാനത്ത് 30 ടച്ച് പോയന്റുകളാകും. തുടര്‍ച്ചയായി ടച്ച് പോയന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ കമ്പനി അതിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവില്‍, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, പോണ്ടിച്ചേരി എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ ബ്രാന്‍ഡിന് 178 ടച്ച് പോയന്റുകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 700 ടച്ച് പോയന്റുകളാണ് കിയ ഇന്ത്യ ലക്ഷ്യമിടുന്നത്.
കിയ ഇന്ത്യയ്ക്ക് ഈ മേഖലയില്‍ 24 സിപിഒ (സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ്) ഔട്ട്ലെറ്റുകളാണുള്ളത്. മുന്‍ ഉടമസ്ഥതയിലുള്ള കിയ കാറുകളുടെ വില്‍പ്പന, കൈമാറ്റം, വാങ്ങല്‍ എന്നിവയാണ് കൈകാര്യം ചെയ്യുന്നത്.