വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന കേരള ഗ്രാമീൺ ബാങ്ക്, വെള്ളരിമല ശാഖയിലെ ഇടപാടുകാരുടെ സൗകര്യാർത്ഥം മേപ്പാടിയിൽ താൽക്കാലിക ഓഫീസ് ആരംഭിച്ചു. ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബു നിർവഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭസ്കർ, ജനറൽ മാനേജർ പ്രദീപ് പത്മൻ, റീജിയണൽ മാനേജർ ടി. വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ചൂരൽമല ബ്രാഞ്ച് നിലവിൽ കല്പറ്റ ശാഖയിൽ ആണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെയാണ് ഇടപാടുകാരുടെ സൗകര്യാർത്ഥം കല്പറ്റയിലെ ഓഫീസിന് പുറമെ മേപ്പാടി - ചൂരൽമല റോഡിൽ സപ്ലൈകോയുടെ സമീപം താൽക്കാലിക ഓഫീസ് ആരംഭിച്ചത്. മൈക്രോ എ ടിഎംൻ്റെ പ്രവർത്തനവും അതോടൊപ്പം ആരംഭിച്ചിട്ട് ഉണ്ട്. അതോടൊപ്പം ദുരന്ത മേഖലയായ ചൂരൽ മല മുതൽ മേപ്പാടി വരെ ഉള്ള പ്രദേശങ്ങളിൽ മൊബൈൽ എടിഎം സേവനവും ബാങ്ക് നൽകുന്നുണ്ട്.