കൊച്ചി: ഉപഭോക്താക്കള്‍ക്കായി പ്രത്യേക പോളിസി അവതരിപ്പിച്ച് കേരള ഗ്രാമീണ്‍ ബാങ്ക്. എക്‌സ്‌ക്ലൂസീവ് റിക്കവറി റിലീഫ് ബെനിഫിറ്റും ഗ്രൂപ്പ് ഗാര്‍ഡുമാണ് ബാങ്ക് പുറത്തിറക്കിയത്. ബജാജ് അലയന്‍സ് ജി.ഐ.സി.യുമായി സഹകരിച്ചാണ് പദ്ധതി ലഭ്യമാക്കുന്നത്. 18 മുതല്‍ 65 വയസ്സ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രവേശന പ്രായം.
കുറഞ്ഞത് 48 മണിക്കൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 25,000 രൂപയാണ് ലഭിക്കുക. ഒരു പോളിസി വര്‍ഷത്തില്‍ അഞ്ചുതവണ വരെ ഈ ആനുകൂല്യം ലഭിക്കും. പ്രതിവര്‍ഷം 1,500 രൂപ വില വരുന്ന സൗജന്യ ആരോഗ്യ പരിശോധനയും ലഭ്യമാണ്.
അപകടമരണ കവറേജ്, സ്ഥിരമായ സമ്പൂര്‍ണ വൈകല്യ ആനുകൂല്യം, ഭാഗിക വൈകല്യ ആനുകൂല്യം എന്നിവയാണ് ഗ്രൂപ്പ് ഗാര്‍ഡ് ആനുകൂല്യങ്ങളില്‍ വാഗ്ദാനം ചെയ്യുന്നത്.