ന്യൂഡല്‍ഹി: 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി കേരള ഗ്രാമീണ്‍ ബാങ്കും. ഫോബ്‌സ് പുറത്തിറക്കിയ പട്ടികയില്‍
കേരള ഗ്രാമീണ്‍ ബാങ്കിനെ ഇന്ത്യയിലെ 18-ാമത്തെ ബാങ്കായി തിരഞ്ഞെടുത്തു. പട്ടികയില്‍ ഉള്‍പ്പെട്ട ഏക റീജണല്‍ റൂറല്‍ ബാങ്ക് കൂടിയാണ് കേരള ഗ്രാമീണ്‍ ബാങ്ക്.
33 രാജ്യങ്ങളില്‍നിന്ന് 17 വ്യത്യസ്ത ഭാഷകളിലായി 49,000-ലധികം വ്യക്തികള്‍ പങ്കെടുത്ത സര്‍വേയിലൂടെയാണ് പട്ടിക തയ്യാറാക്കിയത്. വിശ്വാസ്യത, നിബന്ധനകളും വ്യവസ്ഥകളും, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്പത്തിക ഉപദേശങ്ങളുടെ ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള റേറ്റിങ്ങുകള്‍ക്കൊപ്പം ബാങ്കുകളുടെ മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തിയും മറ്റുള്ളവര്‍ക്ക് ബാങ്ക് ശുപാര്‍ശ ചെയ്യാനുള്ള സാധ്യതയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.