തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വില പുതിയ റെക്കോർഡിലേക്ക്. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയുടെ വർദ്ധനവാണ് ചൊവ്വാഴ്ചയുണ്ടായിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിനു 52,600 രൂപയാണ് വിപണിവില.ഗ്രാമിന് 6575 രൂപയുമാണ്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിനു 52,520 രൂപയായിരുന്നു വില. ഗ്രാമിന് 6565 രൂപയും.തിങ്കളാഴ്ചത്തേക്കാൽ ഗ്രാമിന് 10 രൂപയുടെ വർദ്ധനവാണ് ചൊവ്വാഴ്ച ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരള വിപണിയിൽ സ്വർണ വ്യാപാരം നടത്തുന്നത്. ഏപ്രിൽ തുടങ്ങിയത് തന്നെ സർവകാല റെക്കോഡോടെയാണ്.വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഏപ്രിലിലെ സ്വർണവില (പവൻ)
ഏപ്രിൽ 1: 50880
ഏപ്രിൽ 2: 50680
ഏപ്രിൽ 3: 51,280
ഏപ്രിൽ 4: 51,680
ഏപ്രിൽ 5: 51,320
ഏപ്രിൽ 6: 52,280
ഏപ്രിൽ 7: 52,280
ഏപ്രിൽ 8: 52,520