കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വരുമാനത്തില്‍ വര്‍ധനവ്

കല്യാണ്‍ ജുവലേഴ്‌സിന്റെ ഡിജിറ്റല്‍ ജുവലറി പ്ലാറ്റ്‌ഫോമും സമ്പൂര്‍ണ ഉപസ്ഥാപനവുമായ കാന്‍ഡിയര്‍ കഴിഞ്ഞപാദത്തില്‍ 13 ശതമാനം വരുമാന വളര്‍ച്ച നേടി.

author-image
anumol ps
New Update
kalyan jewellers

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 2024-25 നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ സംയോജിത വരുമാനത്തില്‍ 27 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വരുമാനത്തില്‍ മാത്രം 29 ശതമാനം വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട. 

മിഡില്‍-ഈസ്റ്റില്‍ നിന്നുള്ള വരുമാന വളര്‍ച്ച 16 ശതമാനമാണ്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ മൊത്തം വരുമാനത്തില്‍ 15 ശതമാനമാണ് മിഡില്‍-ഈസ്റ്റിന്റെ പങ്ക്. ഇന്ത്യയില്‍ സ്വന്തം (സെയിം-സ്റ്റോര്‍-സെയില്‍സ്) സ്റ്റോറുകളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ പാദത്തില്‍ 12 ശതമാനം ഉയര്‍ന്നിരുന്നു.

കല്യാണ്‍ ജുവലേഴ്‌സിന്റെ ഡിജിറ്റല്‍ ജുവലറി പ്ലാറ്റ്‌ഫോമും സമ്പൂര്‍ണ ഉപസ്ഥാപനവുമായ കാന്‍ഡിയര്‍ കഴിഞ്ഞപാദത്തില്‍ 13 ശതമാനം വരുമാന വളര്‍ച്ച നേടി.  42 കോടി രൂപ മുടക്കി കാന്‍ഡിയറിന്റെ ബാക്കി 15 ശതമാനം ഓഹരികള്‍ കൂടി വാങ്ങി സമ്പൂര്‍ണ ഉപകമ്പനിയാക്കി മാറ്റിയത് കഴിഞ്ഞപാദത്തിലാണ്.  2017ലായിരുന്നു കാന്‍ഡിയറിന്റെ ഭൂരിഭാഗം ഓഹരികളും കല്യാണ്‍ ജുവലേഴ്‌സ് വാങ്ങിയിരുന്നത്. 2023-24ല്‍ 130.3 കോടി രൂപ വരുമാനം നേടിയിരുന്നു കാന്‍ഡിയര്‍.

 

kalyan jewellers