കൊച്ചി: ധനകാര്യ സ്ഥാപനമായ മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി(സി.ഇ.ഒ) ജോയ് തോമസ് ചുമതലയേറ്റു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റായി വിരമിച്ചതിന് ശേഷമാണ് പുതിയ പദവിയിലെത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലൊട്ടാകെ നൂറിലധികം ശാഖകള്‍ തുറന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് മാക്സ് വാല്യു ക്രെഡിറ്റ്‌സിന്റെ പദ്ധതി.