ചെന്നൈ: ജോസ് ആലുക്കാസ് പുതിയ പരസ്യചിത്രം പുറത്തിറക്കി. വണ്‍ ഇന്ത്യ വണ്‍ ഇമോഷന്‍ പരമ്പരയിലെ രണ്ടാമത്തെ പരസ്യചിത്രമാണ് ജോസ് ആലുക്കാസ് പുറത്തിറക്കിയത്. രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങള്‍ സമന്വയിക്കുന്ന വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ ഓഫറുകളോടെ ഈ വര്‍ഷത്തെ ജൂവലറി സീസണെ വരവേല്‍ക്കുന്നതാണ് ഈ ചിത്രമെന്ന് ചെയര്‍മാന്‍ ജോസ് ആലുക്ക പറഞ്ഞു. എച്ച്.യു.ഐ.ഡി. പ്രചാരണത്തിന് ജോസ് ആലുക്കാസ് തയ്യാറാക്കിയ പരസ്യചിത്രം ശ്രദ്ധ നേടിയിരുന്നു.