കൊച്ചി: ഐടി കയറ്റുമതിയില്‍ കുതിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്ക്. ഐടി കയറ്റുമതിയില്‍ 24.28 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് കരസ്ഥമാക്കിയത്. മുന്‍വര്‍ഷത്തെ കയറ്റുമതി മൂല്യം 11,417 കോടി രൂപ. 2016-17 കാലത്ത് കയറ്റുമതി മൂല്യം 3,000 കോടി രൂപ മാത്രമായിരുന്നു.
പ്രവര്‍ത്തന മികവിന്റെ ഫലമാണ് ഈ റെക്കോര്‍ഡ് നേട്ടമെന്ന് ഇന്‍ഫോ പാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുരുന്തില്‍ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഡിജിറ്റല്‍ സാധ്യതകളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞത് നേട്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം ഐ.ടി മേഖലയില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു. കോവിഡ് കാലത്ത് കയറ്റുമതിയില്‍ 35 ശതമാനം വളര്‍ച്ച നേടി.