ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന(ഐ.പി.ഒ) അടുത്ത വാരം തുടങ്ങും. ഓഹരി വില്പനയിലൂടെ 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 1,865 രൂപ മുതൽ 1,960 രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ഇന്ത്യയുടെ മൂല്യം 1.6 ലക്ഷം കോടി രൂപയെന്നാണ് വിലയിരുത്തുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം ഓഹരി വില്പന നടത്തുന്ന കമ്പനിയാണ് ഹ്യുണ്ടായ് മോട്ടോർ. 2003ൽ മാരുതി സുസുക്കി ഓഹരി വില്പന നടത്തിയിരുന്നു.