ന്യൂഡല്‍ഹി: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തി. നിക്ഷേപങ്ങള്‍ 1.86 ലക്ഷം കോടി രൂപയായി. 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഹൈബ്രിഡ് സ്‌കീമുകളിലേക്കുള്ള നിക്ഷേപം 1.47 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഡെറ്റ് ഫണ്ടുകളിലേക്ക് 21,073 കോടി രൂപയുടെ പണമൊഴുക്കാണ് ഉണ്ടായത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 16,790 കോടി രൂപയായിരുന്നു. മൊത്തം ഇക്വിറ്റി ഫണ്ട് നിക്ഷേപങ്ങളില്‍ 34 ശതമാനം (62,805 കോടി രൂപ) സ്മോള്‍ക്യാപ്, മിഡ്ക്യാപ് ഫണ്ടുകളിലേക്കാണ് പോയത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ സൂചികകളായ നിഫ്റ്റിയിലും ബി.എസ്.ഇ സെന്‍സെക്‌സിലും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിഫ്റ്റി 25.33 ശതമാനം വര്‍ധിച്ച് 22,427.45 കോടി രൂപയായി ഉയര്‍ന്നു. ബി.എസ്.ഇ ഓഹരി സൂചിക 21.8 ശതമാനം വര്‍ധിച്ച് 74,244.99 രൂപയായും ഉയര്‍ന്നിരുന്നു.