കൊച്ചി: ഉയര്‍ന്ന പലിശയുമായി ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് ഓഫ് ഇന്ത്യ 666 ദിവസത്തെ സ്ഥിരനിക്ഷേപ പദ്ധതി ആരംഭിച്ചു. 7.95 ശതമാനം വരെ പലിശനിരക്കുമായാണ് ബാങ്ക് പുതിയ പദ്ധതി ആരംഭിച്ചത്. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനാണ് രണ്ടുകോടി രൂപയില്‍ താഴെ നിക്ഷേപത്തുകയ്ക്ക് 666 ദിവസത്തെ നിക്ഷേപത്തിന് 7.95 ശതമാനം വാര്‍ഷിക പലിശ ലഭിക്കുക.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.80 ശതമാനവും സാധാരണക്കാര്‍ക്ക് 7.30 ശതമാനവുമാണ് ഈ പദ്ധതിയിലെ പലിശനിരക്ക്. പുതുക്കിയ നിരക്കുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര, എന്‍.ആര്‍.ഒ., എന്‍.ആര്‍.ഇ. റുപ്പീ ടേം നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ പലിശനിരക്കുകള്‍ ബാധകമാണ്. സ്ഥിരനിക്ഷേപത്തിന് വായ്പയും കാലാവധിക്കു മുന്‍പ് പിന്‍വലിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ബാങ്ക് ശാഖ, ബി.ഒ.ഐ. ഓമ്നി നിയോ ആപ്പ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി നിക്ഷേപം ആരംഭിക്കാവുന്നതാണ്.