ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴയിട്ട് കാനഡ

കാനഡയില്‍ 2020 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1.34 ലക്ഷം കാനേഡിയന്‍ ഡോളര്‍ പിഴ ചുമത്തിയിരിക്കുന്നത്. 

author-image
anumol ps
New Update
infosys

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ഒട്ടാവ: ഇന്ത്യന്‍ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന് കാനഡ 82 ലക്ഷം രൂപ പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരുടെ ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാനഡയില്‍ 2020 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1.34 ലക്ഷം കാനേഡിയന്‍ ഡോളര്‍ പിഴ ചുമത്തിയിരിക്കുന്നത്. 

കാനേഡിയന്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് ഇന്‍ഫോസിസിന് കഴിഞ്ഞയാഴ്ച തന്നെ പിഴ സംബന്ധിച്ച ഉത്തരവ് ലഭിച്ചതായാണ് വിവരം. ഇതുപ്രകാരം ആകെ 1,34,822.38 കനേഡിയന്‍ ഡോളറിന്റെ പിഴയാണ് ബംഗളുരു ആസ്ഥാനമായ ഇന്‍ഫോസിസിന് മേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം ഈ പിഴ കമ്പനിയുടെ ഏതെങ്കിലും പ്രവര്‍ത്തനത്തെയോ ധനകാര്യ സ്ഥിതിയെയോ ബാധിക്കില്ലെന്ന് ഇന്‍ഫോസിസ് അറിയിച്ചു. കാനഡയില്‍ വിവിധ സ്ഥലങ്ങളില്‍ ഓഫീസുകള്‍ ഉള്‍പ്പെടെ വിപുലമായ സാന്നിദ്ധ്യം ഇന്‍ഫോസിസിനുണ്ട്.

കാനഡയിലെ ചില പ്രവിശ്യകളില്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഈടാക്കുന്ന നികുതിയാണ് എംപ്ലോയി ഹെല്‍ത്ത് ടാക്‌സ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്.  മെഡിക്കല്‍ സംവിധാനങ്ങള്‍ക്കുള്ള ചെലവിനത്തിലേക്കാണ് ഈ നികുതി വരുമാനം എത്തുന്നത്. തൊഴിലാളികളുടെ ശമ്പളം അടിസ്ഥാനപ്പെടുത്തി തൊഴിലുടമയാണ് ഈ നികുതി സര്‍ക്കാറിലേക്ക് അടയ്‌ക്കേണ്ടത്. 

 

infosys canada