ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംനേടി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

പട്ടികയില്‍ ഇടം പിടിക്കുന്ന ഏക വിമാനത്താവളമാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

author-image
anumol ps
New Update
airport

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടു. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ). ആണ് പട്ടിക പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ ഇന്ത്യന്‍ വിമാനത്താവളം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഇടം പിടിച്ചു. പട്ടികയില്‍ ഇടം പിടിക്കുന്ന ഏക വിമാനത്താവളമാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 2023 ല്‍ 7.2 കോടി യാത്രക്കാരാണ് ഈ വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. പട്ടികയില്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്  10 സ്ഥാനത്തെത്തി. 2022ല്‍ പട്ടികയില്‍ 9-ാം സ്ഥാനത്തും 2021ല്‍ 13-ാം സ്ഥാനത്തുമാണുണ്ടായിരുന്നത്.

യു.എസിലെ അറ്റ്‌ലാന്റയിയിലുള്ള ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2023ല്‍ 10.4 കോടി യാത്രക്കാരാണ് ഈ വിമാനത്തവളത്തിലൂടെ സഞ്ചരിച്ചത്.
 8.7 കോടി യാത്രക്കാരുമായി യു.എ.ഇയിലെ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് 8.17 കോടി യാത്രക്കാരോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ഹീത്രൂ എയര്‍പോര്‍ട്ട്, ടോക്കിയോ ഹനേഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇസ്താംബുള്‍ എയര്‍പോര്‍ട്ട്, ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഷിക്കാഗോയിലെ ഒ'ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് പട്ടികയില്‍ 10 സ്ഥാനം വരെ കരസ്ഥമാക്കിയ വിമാനത്താവളങ്ങള്‍.

അതേസമയം ആഗോളതലത്തില്‍ യാത്രക്കാരുടെ മൊത്തം എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി.27 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 
 വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പുറത്തുവിട്ട കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ 2023ല്‍ ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് ഏകദേശം 10 ലക്ഷം കോടി ഡോളര്‍ നിക്ഷേപിച്ചു. ഇത് ആഗോള ജി.ഡി.പിയുടെ 9.1 ശതമാനമാണ്.

 

indira gandhi international airport busiest airports list