മുംബൈ: വിദേശ ഇന്ത്യക്കാര്‍ 2022 ല്‍ സ്വന്തം നാട്ടിലേക്കയച്ചത് 11,122 കോടി ഡോളറിന്റെ വിദേശ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് വിദേശ പൗരന്മാര്‍ 9.29 ലക്ഷം കോടി രൂപയാണ് വിദേശ നാണയമായി അയച്ചതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് ഒരു രാജ്യത്തേക്ക് വിദേശത്തുള്ള പൗരന്മാര്‍ 10,000 കോടി ഡോളറിലധികം അയക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ തയ്യാറാക്കിയ ലോക കുടിയേറ്റ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മെക്‌സികോ, ചൈന, ഫിലിപ്പിന്‍സ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുള്ള മറ്റു രാജ്യങ്ങള്‍.
രണ്ടാം സ്ഥാനത്തുള്ള മെക്‌സികോയിലേക്ക് 6,100 ഡോളറാണ് ഇത്തരത്തില്‍ എത്തിയത്. 2021 വരെ രണ്ടാം സ്ഥാനത്തായിരുന്ന ചൈനയെ മറികടന്നാണ് മെക്‌സികോ ഈ സ്ഥാനത്തിലേക്ക് എത്തിയത്.