കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഇന്ത്യൻ ഹോട്ടൽസ്

പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി കൊല്ലം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലായി പുതിയ ഹോട്ടലുകളും കമ്പനി ആരംഭിക്കും. 

author-image
anumol ps
New Update
indian hotel

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡൽഹി: കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട്  പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഖലയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി കൊല്ലം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലായി പുതിയ ഹോട്ടലുകളും കമ്പനി ആരംഭിക്കും. 

കൊല്ലം തിരുമുല്ലവാരം ബീച്ചിന് സമീപമാണ് 205 മുറികൾ വരുന്ന താജ് ഹോട്ടൽ നിർമ്മിക്കുന്നത്. 13 ഏക്കർ സ്ഥലമാണ് ഹോട്ടൽ നിർമ്മാണത്തിനായി ഉപയോ​ഗിക്കുന്നത്. ‌‌ജോയ്സ് ദി ബീച്ച് റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് പുതിയ പദ്ധതി. 24 മണിക്കൂറും പ്രവർത്തിക്കുന്ന റെസ്റ്റോറന്റ്, മികച്ച നീന്തൽ കുളം, സസ്യ ഭക്ഷ്യശാല, ബാർ, ജിം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഹോട്ടൽ തുടങ്ങാനായി പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ സാരെൻ സ്റ്റാർ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയിൽ 35 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഹോട്ടൽ നിർമാണം പുരോഗമിക്കുകയാണ്.

പുതിയ ഹോട്ടലുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ ഇന്ത്യൻ ഹോട്ടൽസി​ന്റെ കേരളത്തിലെ ഹോട്ടലുകളുടെ എണ്ണം 21 ആകും. 



kerala indian hotels new projects