ഇന്ത്യ 7.2% വളര്‍ച്ച നേടും

ആളുകളുടെ പണം ചെലവഴിക്കലും നിക്ഷേപവും ഉയര്‍ന്നതും വിലക്കയറ്റത്തോതു കുറഞ്ഞതുമാണ് അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

author-image
anumol ps
Updated On
New Update
stock

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2% വളര്‍ച്ച നേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച്. കഴിഞ്ഞ മാര്‍ച്ചിലെ 7% വളര്‍ച്ചയെന്നുള്ള പ്രവചനം തിരുത്തിയാണ് പുതിയ പ്രഖ്യാപനം. ആളുകളുടെ പണം ചെലവഴിക്കലും നിക്ഷേപവും ഉയര്‍ന്നതും വിലക്കയറ്റത്തോതു കുറഞ്ഞതുമാണ് അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നത്.  2025-26, 2026-27 സാമ്പത്തിക വര്‍ഷങ്ങളില്‍ വളര്‍ച്ചനിരക്ക് യഥാക്രമം 6.5, 6.2% എന്നിങ്ങനെയാകുമെന്നും ഫിച്ച് പ്രവചിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 7% വളര്‍ച്ച നേടുമെന്നാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ പ്രവചനം.



india growth rate fitch