ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

ആകെ യാത്രക്കാരുടെ എണ്ണം 15.4 കോടിയായി വര്‍ധിച്ചു.

author-image
anumol ps
New Update
flights

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ യാത്രക്കാരുടെ എണ്ണം 15.4 കോടിയായി വര്‍ധിച്ചു. കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ വന്നതും കൊവിഡിന് ശേഷം ആളുകള്‍ കൂടുതലായി യാത്രയ്ക്കായി സമയം മാറ്റിവയ്ക്കുന്നതും വ്യോമയാന മേഖലയ്ക്ക് കരുത്തു പകര്‍ന്നു.

 വരുമാനം കൂടിയതോടെ 4,000 കോടിയില്‍ നിന്ന് 3,000 കോടി രൂപയിലേക്ക് നഷ്ടകണക്ക് കുറയ്ക്കാനായി. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ റിപ്പോര്‍ട്ട് അനുസരിച്ച് ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്പ് 2020ല്‍ ഉണ്ടായിരുന്ന 14.2 കോടിയെന്ന റെക്കോഡ് മറികടന്നു.

മാര്‍ച്ചില്‍ വിമാനമാര്‍ഗം ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്തവരുടെ എണ്ണം 135.2 ലക്ഷം ആണ്. വ്യോമയാന മേഖലയില്‍ ഓരോ വര്‍ഷവും 4.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 270.1 ലക്ഷം ആണ്. 25 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.  

flights domesticpassengers