കൊച്ചി: രാജ്യത്ത് എസി വില്‍പനയില്‍ വര്‍ധനവ് രേഖപ്പെടുത്തി. എസി വില്‍പനയില്‍ 90 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡുകള്‍ സ്റ്റോക്ക് വന്നാല്‍ 2 ദിവസത്തിനുള്ളില്‍ തന്നെയാണ് വിറ്റഴിക്കുന്നത്. ഉത്തരേന്ത്യയിലും ചൂട് തുടങ്ങിയതും എസി വില്‍പന ഉയരുന്നതിന് ഇടയാക്കി.
സംസ്ഥാനമാകെ ബ്രാഞ്ചുകളുള്ള പ്രമുഖ ഡീലര്‍ ഇതിനകം 60000 എസി വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഈ സീസണ്‍ ഉള്‍പ്പെടെ 35000 എസികളാണ് വിറ്റഴിച്ചത്. ആകെ എസി വില്‍പനയുടെ 75% വേനല്‍ക്കാലത്താണ്. സ്റ്റോക്കുമായി ഉത്തരേന്ത്യയില്‍ നിന്നു ട്രക്കുകള്‍ വന്നാല്‍ വിവിധ ബ്രാഞ്ചുകളിലേക്ക് അയയ്ക്കുകയും മണിക്കൂറുകള്‍ക്കകം വിറ്റു തീരുകയുമാണ്. ഒരു ട്രക്കില്‍ 150 എസി യൂണിറ്റുകള്‍ കാണും.
പ്രമുഖ ബ്രാന്‍ഡുകളുടെ ഇക്കോണമി മോഡലുകള്‍ക്കും വില്‍പന കൂടി. എസി വാങ്ങിയാലും ടെക്‌നിഷ്യന്‍ വീട്ടില്‍ വന്ന് സ്ഥാപിക്കാന്‍ ഒരാഴ്ച വരെ കാലതാമസമുണ്ട്. ചൂടു കാരണം ദിവസം രണ്ടോ മൂന്നോ മാത്രമേ സ്ഥാപിക്കാന്‍ കഴിയുന്നുള്ളു.