ന്യൂഡല്‍ഹി: ആഗസ്റ്റില്‍ ചരക്ക് സേവന നികുതി വരുമാനം(ജി.എസ്.ടി) പത്ത് ശതമാനം ഉയര്‍ന്ന് 1.75 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജി.എസ്.ടി വരുമാനം 1.59 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ജൂലായ് മാസത്തില്‍ ജി.എസ്.ടി ഇനത്തില്‍ 1.81 ലക്ഷം കോടി രൂപയാണ് ലഭിച്ചിരുന്നത്. ആഭ്യന്തര വരുമാനം 9.2 ശതമാനം ഉയര്‍ന്ന് 1.25 ലക്ഷം കോടി രൂപയിലെത്തി. ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 12.1 ശതമാനം വര്‍ദ്ധനയോടെ 49,976 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ച് മാസത്തില്‍ ജി.എസ്.ടി ഇനത്തില്‍ 9.14 ലക്ഷം കോടി രൂപയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചത്.