കൊച്ചി∙ ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ് തുടരുന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ നിലവിലെ വില ബാരലിനു 90 ഡോളറിനു മുകളിലാണ്. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷമാണ് വില കൂടുന്നതിന് ഇടയാക്കുന്നത്. യുഎസ് ഡോളർ ശക്തമായതും ക്രൂഡ് ഓയിൽ വില ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതിനും ഇടയാക്കി. വെള്ളിയാഴ്ച 8 പൈസ കൂടി 83.31 എന്ന നിലയിലെത്തി.