ന്യൂഡൽഹി: യു.ടി.ഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 10,750 കോടി രൂപ കടന്നു. ഫണ്ടിന്റെ 64 ശതമാനം തുക ലാർജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ് ക്യാപ്, സ്‌മാൾ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. എച്ച്.ഡി.എഫ്.സി ബാങ്ക് , ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ് , ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് , കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര , സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയിലാണ് 39 ശതമാനം നിക്ഷേപം. ഇക്വിറ്റി പോർട്ട്ഫോളിയോയിലൂടെ ദീർഘകാല മൂലധന വളർച്ച നേടാൻ ആഗ്രഹിക്കുന്ന ഇക്വിറ്റി നിക്ഷേപകർക്ക് അനുയോജ്യമായ പദ്ധതിയാണ് യു.ടി.ഐ വാല്യൂ ഫണ്ട്.
യു.ടി.ഐ വാല്യൂ ഫണ്ടിന്റെ ആസ്തി 10,750 കോടി രൂപ കടന്നു
ഇക്വിറ്റി പോർട്ട്ഫോളിയോയിലൂടെ ദീർഘകാല മൂലധന വളർച്ച നേടാൻ ആഗ്രഹിക്കുന്ന ഇക്വിറ്റി നിക്ഷേപകർക്ക് അനുയോജ്യമായ പദ്ധതിയാണ് യു.ടി.ഐ വാല്യൂ ഫണ്ട്.
New Update