തിരുവനന്തപുരം: യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 9900 കോടി രൂപ പിന്നിട്ടു. ഇതിലെ നിക്ഷേപങ്ങളുടെ 67 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ നടത്തി വിവിധ വിപണി സാഹചര്യങ്ങളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് യുടിഐ വാല്യു ഫണ്ട്.