ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ വര്‍ധനവ്

ജൂലൈയില്‍ ഇന്ത്യ 4.4 മില്യണ്‍ മെട്രിക് ടണ്‍ പെട്രോളിയം ഉല്പന്നങ്ങളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.

author-image
anumol ps
New Update
crude oil Reliance

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



മുംബൈ: ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതി ജൂലൈയില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 15.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ ഇറക്കുമതി ഉയര്‍ന്നതാണ് ഇതിന് കാരണം. അതേസമയം, ഇന്ത്യ പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ് ഫാള്‍ നികുതി ഒരു ടണ്ണിന് 2,100 ഡോളര്‍ എന്ന നിലയിലേക്ക് കുറച്ചു. 

ജൂലൈയില്‍ ഇന്ത്യ 4.4 മില്യണ്‍ മെട്രിക് ടണ്‍ പെട്രോളിയം ഉല്പന്നങ്ങളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 3.8 മില്യണ്‍ മെട്രിക് ടണ്‍ എന്ന നിലയിലായിരുന്നു. അതേ സമയം ഇന്ത്യയുടെ പെട്രോളിയം ഉല്പന്ന കയറ്റുമതിയില്‍ കഴിഞ്ഞ ജൂലൈയില്‍ 4.3% കുറവുണ്ടായി. ആഭ്യന്തര തലത്തില്‍ ഉപഭോഗം ഉയര്‍ന്നു നിന്നതാണ് കാരണം. രാജ്യത്ത് ജൂലൈയിലെ പെട്രോളിയം ഉപഭോഗം, തൊട്ടു മുമ്പത്തെ വര്‍ഷത്തേക്കാള്‍ 7.4% ഉയര്‍ന്ന് 19.7 എംഎംടി എന്ന നിലയിലെത്തി. പെട്രോള്‍-എഥനോള്‍ ബ്ലെന്‍ഡിങ് ജൂലൈയില്‍ 15.8% എന്ന നിലയിലാണ്.ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയില്‍ 0.7% കുറഞ്ഞു. 

import petrolium products india