ഐ.സി.എൽ.ഫിൻകോർപിന് പുതിയ ഡയറക്ടർമാർ

പുതിയ ഡയറക്ടർമാരായി ഡോ.രാജശ്രീ അജിത്ത് (കെ .ടി .ഡി .എഫ് .സി .മുൻ എംഡി )മുൻ ജില്ലാ കലക്ടർ ഡോ. എം. എൻ ഗുണവർധൻ ഐ . എ.എസ്.എന്നിവർ ചുമതല ഏറ്റതായി സി.എം.ഡി. അഡ്വ.  കെ.ജി. അനിൽകുമാർ അറിയിച്ചു.  

author-image
anumol ps
New Update
icl press meet

ഐ.സി.എൽ ഫിൻകോർപ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ നിന്നും 

Listen to this article
0.75x 1x 1.5x
00:00 / 00:00







തൃശ്ശൂർ :  ഐ.സി.എൽ.ഫിൻകോർപ്പിൽ പുതിയ ഡയറക്ടർമാരെ നിയമിച്ചു. പുതിയ ഡയറക്ടർമാരായി ഡോ.രാജശ്രീ അജിത്ത് (കെ .ടി .ഡി .എഫ് .സി .മുൻ എംഡി )മുൻ ജില്ലാ കലക്ടർ ഡോ. എം. എൻ ഗുണവർധൻ ഐ . എ.എസ്.എന്നിവർ ചുമതല ഏറ്റതായി സി.എം.ഡി. അഡ്വ.  കെ.ജി. അനിൽകുമാർ അറിയിച്ചു.  സാമ്പത്തിക മേഖലയിൽ ഐ.സി.എൽ. ഫിൻകോർപ് വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ലുലു ഹയാത് റീജൻസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ഇ .ഐ .ഉടമ അനിൽകുമാർ ഡയറക്ടർമാരായ ഷിൻഡോ സ്റ്റാൻലി, വിശാഖ്, മാധവൻകുട്ടി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ടൂറിസം മേഖലയിൽ ഉൾപ്പെടെ ഐ.സി.എൽ. ഇടപെടുമെന്ന് പുതിയ ഡയറക്ടർ ഡോ.രാജശ്രീ അജിത്ത് വ്യക്തമാക്കി.

32  വർഷത്തെ പാരമ്പര്യമുള്ള ഐ.സി.എൽ. ഫിൻകോർപ്പിന് കേരളം ,തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി നിരവധി ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ശാഖകൾ ആരംഭിക്കുന്നതിലൂടെ പാൻ ഇന്ത്യാ സാന്നിധ്യം സ്ഥാപിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. നൂതന പ്രവർത്തന പ്രചാരണ ബന്ധം വളർത്താനായി  ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സാമന്ത എന്നിവരെ ബ്രാൻഡ് അംബാസിഡർമാരായി  നിയമിച്ചതായും സി.എം.ഡി. അനിൽകുമാർ വ്യക്തമാക്കി. 

ഗോൾഡ് ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ, പ്രോപ്പർട്ടി ലോൺ, ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ ,മണി ട്രാൻസ്ഫർ ,ഫോറിൻ എക്സ്ചേഞ്ച്, ക്രിട്ടിക്കൽ ഇൻഷുറൻസ് , ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, വെഹിക്കിൾ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങൾ ഐ.സി.എൽ ഫിൻകോർപ് ജനങ്ങൾക്കായി സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.





icl fincorp