ഐപിഒയിലൂടെ 25,000 കോടി രൂപ സമാഹരിക്കാന്‍ ഹ്യൂണ്ടായ്

ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഐപിഒയിലൂടെ 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

author-image
anumol ps
New Update
hyundai

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി ഹ്യൂണ്ടായ്. ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഐപിഒയിലൂടെ 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനി ലക്ഷ്യമിടുന്ന വിപണി മൂല്യം ഏകദേശം 16.5 ലക്ഷം കോടി രൂപയിലേറെ വരും. 

ലിസ്റ്റിങ് യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആകും ഹ്യൂണ്ടായിയുടേത്. എല്‍.ഐ.സിയുടെ 22,500 കോടിയുടെ റെക്കോഡിനെ മറികടക്കുകയും ചെയ്യും. കമ്പനിയുടെ 15 കോടി ഓഹരികളാകും വിപണിയിലെത്തുക.

സെബിയില്‍ കമ്പനി കരട് രേഖകള്‍ ഉടനെ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റി, എച്ച്.എസ്.ബി.സി സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നീ ആഗോള ധനകാര്യ സ്ഥാപനങ്ങളാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യൂണ്ടായിയുടെ ഇന്ത്യ വിഭാഗത്തിന്റെ വരുമാനം 60,000 കോടി രൂപയാണ്. 4,653 കോടി രൂപ അറ്റാദായവും നേടി. രാജ്യത്ത് ലിസ്റ്റ് ചെയ്യാത്ത വാഹന നിര്‍മാതാക്കളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഈ കൊറിയന്‍ കമ്പനിയുടേത്. 2023ലെ ആഗോള വില്പനയുടെ 13 ശതമാനവും ഇന്ത്യയിലായിരുന്നു. ഐ20, ക്രെറ്റ, ഔറ, ടക്സണ്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ഹ്യൂണ്ടായിയുടെ പ്രധാന മോഡലുകള്‍. 2023ല്‍ ആറ് ലക്ഷത്തിലധികം കാറുകളാണ് ഇന്ത്യയില്‍ ഹ്യൂണ്ടായ് വിറ്റത്.



hyundai ipo