മുംബൈ : മുന്നോട്ട് കുതിച്ച് സൊമാറ്റോ ഓഹരി. തുടര്‍ച്ചയായ ആറാം സെഷനിലും നേട്ടമുണ്ടാക്കിയതോടെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ സൊമാറ്റോ ഓഹരിയെത്തി. വരും ദിവസങ്ങളിലും സൊമാറ്റോ ഓഹരി കുതിപ്പ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് റിപ്പോര്‍ട്ട് പ്രകാരം മാസാടിസ്ഥാനത്തില്‍ സൊമാറ്റോയുടെ ഓര്‍ഡര്‍ വളര്‍ച്ച 1.8% പിന്നിട്ടതായി വ്യക്തമാക്കി. ഓഗസ്റ്റില്‍ വ്യവസായം 2.5 ശതമാനം വര്‍ധിച്ചു. ജൂണ്‍ മാസത്തില്‍ മാത്രമായി വാര്‍ഷിക വരുമാനം 74 ശതമാനം വര്‍ദ്ധിച്ചു.
എന്‍എസ്ഇയില്‍ 283.05 രൂപ എന്നതാണ് നിലവില്‍ സൊമാറ്റോ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.73 ശതമാനം നേട്ടമുണ്ടാക്കാന്‍ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 7.45 ശതമാനം വളര്‍ച്ചയാണ് ഓഹരി നേടിയത്.