ന്യൂഡല്‍ഹി : ടെലികോം കമ്പനികള്‍ ടാരിഫ് ഉയര്‍ത്തിയതോടെ വരിക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായപ്പോഴും നിരക്ക് നവര്‍ധിപ്പിക്കാത്ത ബിഎസ്എന്‍എല്ലിന്റെ കുതിപ്പ് തുടരുന്നു. ടാരിഫ് വര്‍ധനയ്ക്ക് ശേഷമുള്ള ആദ്യരണ്ട് മാസങ്ങളില്‍ (ജൂലൈ, ഓഗസ്റ്റ്) ബി.എസ്.എന്‍.എല്ലിലേക്ക് 54.64 ലക്ഷം പുതിയ വരിക്കാരെത്തി.
4ജി സേവനം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് നേരിട്ട ബി.എസ്.എന്‍.എല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
ജൂലൈ ആദ്യവാരം താരിഫ് വര്‍ധന നടപ്പിലാക്കിയ ശേഷം കേരളത്തിലും ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി.ഐ) എന്നിവര്‍ക്ക് വരിക്കാരെ നഷ്ടപ്പെട്ടിരുന്നു. അതേസമയം, ബി.എസ്.എന്‍.എല്ലിന് 91,444 വരിക്കാരെ പുതുതായി ലഭിച്ചു.
ജിയോയ്ക്ക് 1.73 ലക്ഷം വരിക്കാരെയാണ് കേരളത്തില്‍ നഷ്ടമായത്. രാജ്യത്താകെ 47.77 ലക്ഷം വരിക്കാരെ ജിയോയ്ക്ക് നഷ്ടമായി. എയര്‍ടെല്ലിന് 41.03 ലക്ഷവും വി.ഐയ്ക്ക് 32.88 ലക്ഷവും വരിക്കാരെ രാജ്യത്ത് നഷ്ടമായി.