കൊച്ചി : പൊതുവിപണിയില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 50 രൂപയോളമാണ് വില വര്‍ധിച്ചത്. ഓണത്തിനു മുന്‍പു കിലോഗ്രാമിനു 170200 രൂപയാണുണ്ടായിരുന്നത്. നിലവില്‍ 220250 രൂപയാണ്.
കൊപ്രയ്ക്കും വന്‍ വിലക്കയറ്റമാണ്. തമിഴ്‌നാട്ടില്‍ കൊപ്ര കിട്ടാനില്ലാതായതാണു വിലക്കയറ്റത്തിന്റെ മുഖ്യകാരണം. മുന്‍പു ലഭിച്ചിരുന്നതിന്റെ 25% കൊപ്ര മാത്രമാണു നിലവില്‍ കിട്ടുന്നത്. ഇതോടെ, ചെറുകിട മില്ലുകളുള്‍പ്പെടെ സംസ്ഥാനത്തെ വെളിച്ചെണ്ണ ഉല്‍പാദകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വേനല്‍ കടുത്തതും കാര്യമായി മഴ ലഭിക്കാതിരുന്നതും ഉല്‍പാദനത്തെ ബാധിച്ചു. ഉത്തരേന്ത്യയില്‍ ദീപാവലി, നവരാത്രി ആഘോഷങ്ങള്‍ക്കു ചെരാതായി ഉപയോഗിക്കാന്‍ ഉണ്ടക്കൊപ്ര കൂടിയ വിലയ്ക്ക് അവിടേക്കു കയറ്റിവിടാന്‍ തുടങ്ങിയതും കേരളത്തിലെ വെളിച്ചെണ്ണ ഉല്‍പാദകരെ ബാധിച്ചു.