തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില പവന് 56,000 രൂപയായി. ഇന്നലെ പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവ് ഉണ്ടായി. ഇതോടെ, മൂന്നാഴ്ചക്കിടെ മാത്രം 2640 രൂപ കൂടി. ഒരു പവന്‍ ആഭരണത്തിന് കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജി.എസ്.ടിയും ഹാള്‍മാര്‍ക്കിങ് ചെലവും ഉള്‍പ്പടെ 60,700 രൂപയാകും.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് ഫെഡിന്റെ നിരക്ക് കുറയ്ക്കലുമാണ് വിലക്കയറ്റം ഉണ്ടാകാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 2627 ഡോളര്‍ നിലവാരത്തിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 74,485 നിലവാരത്തിലേക്ക് ഉയര്‍ന്നു.