തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് വില 6,815 രൂപയായി. 360 രൂപ കുറഞ്ഞ് 54,520 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ബുധനാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. അന്ന് പവന് 55,000 രൂപയിലും ഗ്രാമിന് 6,875 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.