തിരുവനന്തപുരം: തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില. ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 6,860 രൂപയായി. 120 രൂപ താഴ്ന്ന് 54,880 രൂപയിലാണ് വ്യാപാരം നടന്നത്. ബുധനാഴ്ച സ്വര്‍ണ വില ഗ്രാമിന് ഒറ്റയടിക്ക് 90 രൂപയും പവന് 720 രൂപയും വര്‍ധിച്ചിരുന്നു. പവന് 55,000 രൂപയായിരുന്നു ബുധനാഴ്ചത്തെ വില. സംസ്ഥാനത്തെ വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 2 രൂപ കുറഞ്ഞ് 98 രൂപയിലെത്തി.