തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു തിങ്കളാഴ്ച സ്വര്‍ണവില വീണ്ടും കുറഞ്ഞത്. ഗ്രാമിന് 10 രൂപ താഴ്ന്ന് വില 6,750 രൂപയായി. 80 രൂപ കുറഞ്ഞ് 54,000 രൂപയിലാണ് പവന്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യക്കുതിപ്പും ഇന്ത്യയിലെ വിലയെയും സ്വാധീനിക്കുകയായിരുന്നു. അതേസമയം വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയുടെ വ്യാപാരം ഗ്രാമിന് 99 രൂപയില്‍ തുടരുകയാണ്.