വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

പവന് 240 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 54000 രൂപ കടന്നാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

author-image
anumol ps
New Update
gold price

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില. പവന് 240 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 54000 രൂപ കടന്നാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.



Gold Rate Kerala