വീണ്ടും ഉയർന്ന് സ്വർണവില

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമായിരുന്നു ശനിയാഴ്ച വ്യാപാരം നടന്നത്.

author-image
anumol ps
New Update
gold

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമായിരുന്നു ശനിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച്  ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു.

ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ  8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന്  52,560 രൂപയുമാണ്. ഗ്രാമിന് 6,635 രൂപയിലും പവന് 53,080 രൂപയിലുമാണ് കഴിഞ്ഞ ശനിയാഴ്ച വ്യാപാരം നടന്നത്. ഈ വിലയിൽ നിന്നും പവന് 80 രൂപ കുറഞ്ഞാണ് ഈ ശനിയാഴ്ച വ്യാപാരം നടന്നത്. 

 

Gold Rate Kerala