തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമായിരുന്നു വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപയും പവന് 200 ഇടിഞ്ഞു ഗ്രാമിന് 6,600 രൂപയും പവന് 52,800 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത് . ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂണ്‍ 8 മുതല്‍ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 1 രൂപ വര്‍ധിച്ച് 94 രൂപയിലാണ് വ്യാപാരം നടന്നത്. തുടര്‍ച്ചയായി നാല് ദിവസം വെള്ളി വില ഇടിഞ്ഞതിന് ശേഷമാണ് വ്യാഴാഴ്ച വില വര്‍ധിച്ചിരിക്കുന്നത്.