തിരുവനന്തപുരം: മാറ്റമില്ലാതെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. തിങ്കളാഴ്ചയായിരുന്നു സ്വര്‍ണം ഈ നിരക്കിലെത്തിയത്.
ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂണ്‍ 8 മുതല്‍ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു.സ്പോട്ട് ഗോള്‍ഡ് 0.1 ശതമാനം കുറഞ്ഞ് ഔണ്‍സിന് 2,329.64 യുഎസ് ഡോളറിലെത്തി. യുഎസ് സ്വര്‍ണ ഫ്യൂച്ചറുകളും 0.1 ശതമാനം താഴ്ന്ന് 2,342 യുഎസ് ഡോളറിലെത്തി. സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിലും മാറ്റമില്ല. ഗ്രാമിന് 95 രൂപ നിരക്കില്‍ വെള്ളിയുടെ വ്യാപാരം തുടരുകയാണ്.