തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണവിലയിൽ മാറ്റമില്ല. 58,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7300 രൂപ നൽകണം. ശനിയാഴ്ചയാണ് ആദ്യമായി സ്വർണവില 58000 കടന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് സ്വർണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപ വർധിച്ച ശേഷമാണ് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്നത്.