തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. തിങ്കളാഴ്ച 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ശനിയാഴ്ചയാണ് ആദ്യമായി സ്വർണവില 58000 കടന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് സ്വർണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വർധിച്ചത്.