സ്വർണവില പുതിയ റെക്കോർഡിൽ; 58,000 കടന്നു

പവന് 58,240 രൂപയായി. ശനിയാഴ്ച പവന് 320 രൂപയാണ് വർധിച്ചത്. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7280 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.

author-image
anumol ps
New Update
gold price hike

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് സ്വർണവില. പവന് 58,240 രൂപയായി. ശനിയാഴ്ച പവന് 320 രൂപയാണ് വർധിച്ചത്. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7280 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.

കഴിഞ്ഞ ദിവസം പവന് 360 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 57,000 കടന്നത്. വെള്ളിയാഴ്ച സ്വർണവില ഒരു പവന് 57,280 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

നാലു ദിവസത്തിനിടെ 1460 രൂപയാണ് വർധിച്ചത്. ഒക്ടോബർ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,000 രൂപയായിരുന്നു. 

gold rate