തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ എത്തി. സ്വർണവില 57,000 രൂപ പിന്നിട്ടാണ് മുന്നേറിയത്. ബുധനാഴ്ച പവന് 360 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 57000 കടന്നത്. 57,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 56,960 രൂപയായി ഉയർന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്. തുടർന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ വില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി.