തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് ചൊവ്വാഴ്ച 200 രൂപ കുറഞ്ഞു. 56,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.
നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവിലയിൽ ഇടിവ് ഉണ്ടാകുന്നത്. റെക്കോർഡ് വിലയിലായിരുന്നു കഴിഞ്ഞ നാല് ദിവസങ്ങളിലും സ്വർണ വ്യാപാരം. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞെങ്കിലും പിന്നീട് സർവകാല റെക്കോർഡിലേക്ക് എത്തുകയായിരുന്നു.