തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാറ്റമില്ലാതെ തുടർന്ന് സ്വർണവില. 56,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7120 രൂപ നൽകണം. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 98 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.
ഈ മാസം നാലിന് ആണ് സ്വർണവില 56,960 രൂപയായി ഉയർന്ന് പുതിയ ഉയരം കുറിച്ചത്. തുടർന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ വില 56,200 രൂപ വരെയായി താഴ്ന്നു. ഇതിന് പിന്നാലെ വില ഉയർന്ന് 56,960 രൂപയിലേക്ക് മടങ്ങി എത്തുകയായിരുന്നു.