തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ താഴ്ത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം വില കുറഞ്ഞശേഷമാണ് വീണ്ടും വര്‍ധിച്ചത്. ശനിയാഴ്ച പവന്റെ വില 200 രൂപ കൂടി. ഇതോടെ പവന്റെ വില 50,600 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 6325 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ജൂലായ് 17ന് ശേഷം 10 ശതമാനമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. അതേസമയം, യുഎസ് പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച നേരിയ വര്‍ധനവും രേഖപ്പെടുത്തി.