തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 51,000 ത്തിനു താഴേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വിപണി വില 50,400 രൂപയിലാണ് വ്യാപാരം നടന്നത്. സ്വര്‍ണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് ഉണ്ടായത്. 4,600 രൂപയാണ് കഴിഞ്ഞ 8 ദിവസംകൊണ്ട് പവന് കുറഞ്ഞത്. അതേസമയം വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളം കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില 89 രൂപയിലാണ് വ്യാപാരം നടന്നത്.