സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നത്തെ വില അറിയാം

തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. എന്നാൽ, പിന്നീട് കുത്തനെ വില കുതിക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
rold gold

gold price hike in kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ച് 55,840 രൂപയാണ്  വിപണിവില. ഗ്രാമിന് 20 രൂപ വർധിച്ച് 6980 രൂപയായി. നിലവിൽ സർവകാല റെക്കോഡിലാണ് സ്വർണവില.സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. എന്നാൽ, പിന്നീട് കുത്തനെ വില കുതിക്കുകയായിരുന്നു.

സ്വർണവില സർവകാല റെക്കോഡിലെത്തിയതോടെ ജി.എസ്.ടിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താവ് നൽകേണ്ടത് 60,000ത്തിലേറെ രൂപ. ഇന്നത്തെ വിലയോടൊപ്പം അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടിയും ചേരു​മ്പോൾ ആഭരണത്തിന്റെ വില 60,200 കടക്കും. ഇനി പണിക്കൂലി 10 ശതമാനമാണെങ്കിൽ മൂന്ന് ശതമാനം ജി.എസ്.ടിയും ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ 63,000ലേറെ നൽകേണ്ടി വരും.

 

 

Gold price kerala Bussiness gold rate hike