സ്വർണവിലയിൽ വീണ്ടും ഇടിവ്

സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. നവംബർ ഒന്ന് മുതൽ സ്വർണവില താഴേക്കാണ്.അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800  രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,840 രൂപയാണ്.  

author-image
Vishnupriya
New Update
ar

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. നവംബർ ഒന്ന് മുതൽ സ്വർണവില താഴേക്കാണ്. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800  രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,840 രൂപയാണ്.  

വെള്ളിയാഴ്ച സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയെത്തിയിരുന്നു. 560 രൂപയാണ് ഒറ്റ ദിവസംകൊണ്ട് ഇടിഞ്ഞത്. ശനിയാഴ്ചയും താഴേക്ക് എത്തിയ വില ഞായറാഴ്ചയും തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടർന്നു. 

വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭം എടുത്ത് തുടങ്ങിയതായിട്ടാണ് സൂചന. ഇതോടെയാണ് വിപണിയിൽ വിലയിൽ ഇടിവ് ഉണ്ടായത്. വരും ദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. വിവാഹ വിപണിക്ക് വില കുറഞ്ഞത് വലിയൊരു ആശ്വാസമാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7355 രൂപയാണ് , ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6065 രൂപയാണ്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്

gold price decreased