ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേകാലയളവിലെ വളര്‍ച്ച 8.2 ശതമാനമായിരുന്നു. ഇക്കാലയളവില്‍ വളര്‍ച്ച 7.2 ശതമാനമാകുമെന്നാണ് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. 15 മാസത്തിനിടയിലെ താഴ്ന്ന വളര്‍ച്ചനിരക്കാണിത്.
കാര്‍ഷിക മേഖലയിലെ തളര്‍ച്ചയാണ് ഇത്തവണ തിരിച്ചടിയായത്. പൊതുതിരഞ്ഞെടുപ്പായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവ് കുറഞ്ഞതും പ്രതികൂലമായി.കാര്‍ഷിക ഉത്പാദനത്തിലെ വളര്‍ച്ച 3.7 ശതമാനത്തില്‍ നിന്നും ഇത്തവണ രണ്ട് ശതമാനമായി താഴ്ന്നു. അതേസമയം മാനുഫാക്ചറിംഗ് രംഗത്തെ വളര്‍ച്ച മുന്‍വര്‍ഷം ഇതേകാലയളവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ന്നു. ഖനന, വൈദ്യുതി ഉത്പാദന മേഖലകളും നിരാശ സൃഷ്ടിച്ചു.
അതേസമയം ലോകത്തിലെ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമെന്ന പദവി ഏപ്രില്‍-ജൂണ്‍ കാലയളവിലും ഇന്ത്യ നിലനിറുത്തി. ഇക്കാലയളവില്‍ ചൈനയുടെ വളര്‍ച്ച നിരക്ക് 4.7 ശതമാനമായിരുന്നു.ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള നാല് മാസത്തില്‍ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 17.2 ശതമാനമായി താഴ്ന്നു. മുന്‍വര്‍ഷമിത് 33.9 ശതമാനമായിരുന്നു. ഇക്കാലയളവില്‍ ധനകമ്മി 1.61 ലക്ഷം രൂപയാണ് ധനകമ്മി.