കൊച്ചി: രൂപയുടെ മൂല്യവര്‍ദ്ധന നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് വിപണിയില്‍ നിന്ന് ഡോളര്‍ വാങ്ങികൂട്ടിയതോടെ ഇന്ത്യയുടെ വിദേശ നാണയശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് സെപ്തംബര്‍ ആറിന് അവസാനിച്ച വാരത്തില്‍ വിദേശ നാണയശേഖരം 530 കോടി ഡോളറിന്റെ വര്‍ദ്ധനയോടെ 68,924 കോടി ഡോളറായി. രൂപയുടെ മൂല്യം സ്ഥിരതയില്‍ നിലനിറുത്താന്‍ റിസര്‍വ് ബാങ്കിന്റെ വിപണി ഇടപെടലുകള്‍ ഒരുപരിധി വരെ സഹായിച്ചു. ഡോളര്‍, യൂറോ, യെന്‍ തുടങ്ങിയ നാണയങ്ങളുടെ ശേഖരത്തിന്റെ മൂല്യം സെപ്തംബര്‍ ആദ്യ വാരത്തില്‍ 60414 കോടി ഡോളറായി ഉയര്‍ന്നു. സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 619.88 കോടി ഡോളറിലെത്തി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സുകളുടെ മൂല്യം 184.72 കോടി ഡോളറാണ്.ലോകത്ത് ഏറ്റവുമധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.